ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 100 രൂപ

ന്യൂഡല്‍ഹി നവംബര്‍ 6: രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ രാജ്യത്തിന്‍റെ പല സ്ഥലത്തും സവാള വില ഉയര്‍ന്നു. കിലോയ്ക്ക് 100 രൂപയിലധികമാണ് വില. മധ്യപ്രദേശിലെ ഭോപ്പാലില്‍ 80 രൂപയാണ് നിലവിലെ വില. ചെന്നൈയില്‍ 90 രൂപയും ഒഡീഷയിലും മുംബൈയിലും 70 രൂപയുമാണ് വില. മഹാരാഷ്ട്രയില്‍ മഴമൂലം വിള നശിച്ചതാണ് സവാള വില ഇത്രയും ഉയരാന്‍ കാരണം. 54 ലക്ഷം ഹെക്ടര്‍ വിളയാണ് നശിച്ചത്.

ഉപഭോക്തകാര്യ സെക്രട്ടറി അവിനാശ് കെ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രാതിനിധ്യത്തില്‍ ചൊവ്വാഴ്ച കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാനും സമിതി തീരുമാനിച്ചു.

Share
അഭിപ്രായം എഴുതാം