ശരദ് പവാറും സോണിയ ഗാന്ധിയും വീണ്ടും കൂടിക്കാഴ്ച നടത്തും

സോണിയ ഗാന്ധി, ശരദ് പവാർ

മുംബൈ നവംബര്‍ 5: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും എന്‍സിപി മേധാവി ശരദ് പവാറും വീണ്ടും കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ശിവസേനയുമായി സഖ്യം വേണ്ടെന്നായിരുന്നു ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ സോണിയയുടെ നിലപാട്.

മൂന്ന് ദിവസം കഴിഞ്ഞാല്‍ കാവല്‍ സര്‍ക്കാര്‍ കാലാവധി അവസാനിക്കും. ഇതിനിടെയാണ് നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍.

Share
അഭിപ്രായം എഴുതാം