കൊല്ലപ്പെട്ട ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരിയും പിടിയിലായി

ബെയ്റൂത്ത് നവംബര്‍ 5: കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ സഹോദരി റസ്മിയ അവാദി (65)നെ പിടികൂടിയതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു. റസ്മിയ അലപ്പോ പ്രവിശ്യയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡ് നടത്തുന്നത്. കണ്ടെയ്നറിനുള്ളിലായിരുന്നു ഇവരുടെ താമസം.

പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ പിടികൂടിയത് നേട്ടമാണെന്നും തുര്‍ക്കി അധികൃതര്‍ പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം