കോണ്‍ഗ്രസ്സിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് ആരംഭം

ന്യൂഡല്‍ഹി നവംബര്‍ 5: കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. പ്രക്ഷോഭങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ പിന്തുണ അറിയിച്ചിരുന്നു. സാമ്പത്തിക, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആര്‍സിഇപി കരാര്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ്സ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇന്ന് മുതല്‍ നവംബര്‍ 15 വരെ നീണ്ടു നില്‍ക്കുന്ന പത്ത് ദിവസത്തേക്കാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. ഡിസംബറില്‍ പ്രക്ഷോഭ റാലിയും കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ജില്ലാ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →