പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തല്‍, അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി നവംബര്‍ 4: കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അടക്കം 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സ്. ഇസ്രായേലിയന്‍ സ്പെവെയര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍, ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയും ശശി തരൂര്‍ അധ്യക്ഷനായ ഐടി മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയുമാണ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.

നവംബര്‍ 15നാണ് ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗം. യോഗത്തിവ് പ്രസ്തുത വിഷയം ഉന്നയിക്കുമെന്ന് ചെയര്‍മാന്‍ ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. സൈബര്‍ ഹാക്കിങ് ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും സര്‍ക്കാരിനോട് വ്യക്തത തേടുമെന്നും ശശി തരൂരും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →