ഹരിയാന നവംബര്‍ 4: ഹരിയാനയിലെ കര്‍ണാലില്‍ അഞ്ച് വയസ്സുകാരി ശിവാനിയാണ് അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ കാലുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കിണറിനുള്ളില്‍ കയറിറക്കി കുഞ്ഞിനെ പുറത്തെടുക്കാനാണ് സംഘം ശ്രമിക്കുന്നത്. ഓക്സിജന്‍ സംവിധാനം കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 25ന് തമിഴ്നാട്ടില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരന്‍ സുജിത്താണ് കുഴല്‍ക്കിണറില്‍ വീണത്. മൂന്ന് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് സുജിത്തിനെ രക്ഷിക്കാനായില്ല.

