ന്യൂഡല്‍ഹി ഒക്ടോബര്‍ 31: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വിദേശത്തേക്ക് പോയതിന്‍റെ ലക്ഷ്യവും വിശദാംശങ്ങളും നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുലിന്‍റെ സ്വന്തം മണ്ഡലമായ വയനാടിനേക്കാളും കൂടുതല്‍ വിദേശത്തേക്കാണ് പോയതെന്നും ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. ആകെ 16 തവണ രാഹുല്‍ വിദേശത്തേക്ക് പോയി, ഇതില്‍ 9 തവണയും എവിടേക്കാണ് പോയതെന്ന് കൃത്യമായി അറിയിച്ചില്ലെന്നും റാവു കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളുടെ ലക്ഷ്യം പാര്‍ലമെന്‍റിനെ അറിയിക്കണമെന്ന് ബിജെപി
