ന്യൂഡല്‍ഹി ഒക്ടോബര്‍ 29: 2021 മുതല്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന അസം മന്ത്രിസഭ തീരുമാനം പ്രത്യേക സമുദായത്തിനെതിരെയല്ലെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദ്രുദ്ദീന്‍ അജ്മലിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തിവാരി.
അസം സര്‍ക്കാരിന്‍റെ തീരുമാനം ക്രിയാത്മകമായി എടുക്കണമെന്നും നിയമം പ്രത്യേക സമുദായത്തിനെതിരല്ലെന്നും തിവാരി മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല കാര്യങ്ങളെ ചിലര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, എന്നാല്‍ അസം സര്‍ക്കാരിന്‍റെ നയത്തിനെ പ്രശംസിക്കേണ്ടതാണെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് 2021 മുതല്‍ സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന് കഴിഞ്ഞ ആഴ്ചയാണ് അസം സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്‍റെ പബ്ലിക് റിലേഷന്‍ സെല്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.