ബെല്‍ഫാസ്റ്റ് ഒക്ടോബര്‍ 22: ഗര്‍ഭച്ഛിദ്രവും, സ്വവര്‍ഗ്ഗ വിവാഹവും നിയമാനുസൃതമാക്കാന്‍ തീരുമാനിച്ച് നോര്‍ത്തേണ്‍ അയര്‍ലാന്‍റ്. നിയമാനുസൃതം റദ്ദുചെയ്യാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം, സ്വവര്‍ഗ്ഗ വിവഹം എന്നിവ അയര്‍ലന്‍റില്‍ നിയമാനുസൃതമായിരിക്കുന്നു. ഇതൊരു ചരിത്രനിമിഷമാണ്. ഇതിന് വേണ്ടി പിന്തുണച്ച്, പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി- യുകെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
അതേസമയം, ഗര്‍ഭച്ഛിദ്രം നിയമത്തില്‍ വന്ന മാറ്റത്തില്‍- ഇതൊരു വിഷമദിനമാണെന്ന് ഡിയുപി നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ പ്രതികരിച്ചു. അയര്‍ലന്‍റിനെ സംബന്ധിച്ച് ഈ രണ്ട് വിഷയങ്ങള്‍ വിവാദപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.