ന്യൂഡല്‍ഹി ഒക്ടോബര്‍ 16: അയോദ്ധ്യ കേസ് വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കുമെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് ചൊവ്വാഴ്ച പറഞ്ഞു. കേസിലെ എല്ലാ വാദങ്ങളും കേള്‍ക്കുന്നത് ഇന്നത്തോടെ അവസാനിക്കും. രാഷ്ട്രീയ തന്ത്രപ്രധാനമായ കേസിലെ 39-ാമത്തെ വാദം കേള്‍ക്കല്‍ ചൊവ്വാഴ്ട നടന്നു. ഹിന്ദു-മുസ്ലീം പാര്‍ട്ടികള്‍ അവരവരുടെ വാദങ്ങള്‍ ഉന്നയിക്കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കേസിലെ വാദം ഇന്ന് പൂര്‍ത്തിയാകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി സൂചിപ്പിച്ചു.