മഹാബലിപുരം, ചെന്നൈ ഒക്ടോബര്‍ 11: ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് വെള്ളിയാഴ്ച ചെന്നൈയിലെത്തി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രണ്ടാമത് അനൗപചാരിക ഉച്ചക്കോടിയില്‍ പങ്കെടുക്കും. കല്‍പേശ്വവരാര്‍ ക്ഷേത്രത്തില്‍ നിന്ന് പരമ്പരാഗതമായ ‘പൂര്‍ണ്ണ കുംഭം’ നല്‍കിയാണ് ചെന്നൈ വിമാനത്താവളത്തില്‍ ജിന്‍പിങ്ങിനെ സ്വീകരിച്ചത്. ഇരുരാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 വരെ ബാങ്ക്ഗോക്കില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ഉച്ചക്കോടിയിലാണ് അടുത്തതായി മോദിയും ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുക.