വംശനാശ കലാപം: അഞ്ഞൂറോളം പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടന്‍ ഒക്ടോബര്‍ 9: കാലാവസ്ഥ വ്യതിയാനത്തിനെതിരെ കൂടുതല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വംശനാശ കലാപം നടത്തിയ അഞ്ഞൂറോളം പ്രക്ഷോഭകരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച, ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. തെരുവുകളിലും റോഡുകളിലും ഇരുന്ന് പ്രതിഷേധിക്കുന്നത് മൂലം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ച, പോലീസ് ട്രാഫല്‍ഗര്‍ സ്വകയറിലേക്ക് പ്രതിഷേധം പരിമിതപ്പെടുത്തി. അതിനപ്പുറം പ്രതിഷേധം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.

തിങ്കളാഴ്ച 280 പേരെയും ചൊവ്വാഴ്ച 212 പേരെയും അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ക്കും പിഴ അടച്ചതിന്ശേഷം വിട്ടയച്ചു. പൊതുശ്രദ്ധയെ ആഗോള താപനം പോലുള്ള പ്രശ്നത്തിലേക്ക് കൊണ്ടുവരികയെന്നതാണ് പ്രതിഷേധത്തിന്‍റെ ലക്ഷ്യം. ‘കാലാവസ്ഥ അടിയന്തരാവസ്ഥ’ എന്നാണ് അവര്‍ അതിനെ വിളിക്കുന്നത്. ബെര്‍ളിന്‍, സിഡ്നി തുടങ്ങി പലയിടത്തും ഇത് സംബന്ധിച്ച് പ്രതിഷേധം നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →