നാഗ്പൂർ ഒക്ടോബർ 4: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് നാഗ്പൂർ സൗത്ത് വെസ്റ്റ് സീറ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുമ്പോള്‍ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത എന്നിവരും, ബിജെപി പ്രവർത്തകരും പങ്കെടുത്തു. 288 അംഗ നിയമസഭയിലേക്ക് 125 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ചൊവ്വാഴ്ച ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചു. നാഗ്പൂർ തെക്ക്-പടിഞ്ഞാറൻ സീറ്റിൽ നിന്ന് ഫഡ്നാവിസിനെ നിർത്തി.
മുൻ ബിജെപി എംഎൽഎ ആശിഷ് ദേശ്മുഖിനെ നാഗ്പൂർ സൗത്ത് വെസ്റ്റ് സീറ്റിൽ നിന്ന് ഫഡ്‌നാവിസിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ഒക്ടോബർ 21 ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പും ഒക്ടോബർ 24 ന് വോട്ടെണ്ണലും നടക്കും.