ഐഎന്‍എക്സ് മീഡിയ കേസ്: ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 3: മുന്‍ ധനകാര്യമന്ത്രി പി ചിദംബരം ഐഎന്‍എക്സ് മീഡിയ കേസില്‍ ജാമ്യം തേടി വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് എന്‍വി രാമണ്ണ, സജ്ഞീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബഞ്ചിനു മുന്നില്‍ കോണ്‍ഗ്രസ്സ് നേതാവിന്‍റെ അഭിഭാഷകന്‍ കപില്‍ ശിബാലാണ് കാര്യം പ്രസ്താവിച്ചത്. ജസ്ജിമാര്‍ ഇക്കാര്യം ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ മുമ്പാകെ അറിയിച്ചു.

ചിദംബരത്തിന്‍റെ അപേക്ഷ തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ 5 മുതല്‍ മുന്‍ മന്ത്രി തിഹാര്‍ ജയിലിലാണ്. ഡല്‍ഹിയിലെ പ്രത്യേക സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കോടതി ഒക്ടോബര്‍ 3 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സെപ്റ്റംബര്‍ 19ന് നീട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →