രാഹുല്‍ ഗാന്ധി പിണറായി വിജയനെ സന്ദര്‍ശിച്ചു

തിരുവനന്തപുരം ഒക്ടോബര്‍ 1: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെത്തി ചൊവ്വാഴ്ച സന്ദര്‍ശിച്ചു. രാഹുല്‍, നിവേദനപത്രിക പിണറായി വിജയന് സമര്‍പ്പിച്ചു.

കേരളത്തിലെ വിവിധ പദ്ധതിക്കായി ധനസഹായം വേഗത്തിലാക്കാനായി കേന്ദ്രമന്ത്രിമാരെ കാണാനായാണ് പിണറായി വിജയന്‍ തലസ്ഥാനത്തെത്തിയത്. എന്‍എച്ച്-766ലെ രാത്രി സഞ്ചാരം നിരോധിച്ചതും, പ്രളയത്തിന്ശേഷം വയനാട്ടിലെ പുനഃരധിവാസത്തിനായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ നിവേദനം സമര്‍പ്പിച്ചത്. ഇരുനേതാക്കളും പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.

ഗതാഗത നിയന്ത്രണം വയനാട്ടിലെ ജനങ്ങള്‍ക്കും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലുള്ളവര്‍ക്കും വളരെയധികം അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി. രാത്രി സഞ്ചാരനിരോധനവും, പുനഃരധിവാസവും ബന്ധപ്പെട്ട് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് രാഹുല്‍ പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →