വോട്ടെടുപ്പ് സത്യവാങ്മൂലം: ഫഡ്നാവിസിന് നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി ഒക്ടോബര്‍ 1: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് വിചാരണകോടതിയും ബോംബൈ ഹൈക്കോടതിയും നല്‍കിയ ക്ലീന്‍ ചിറ്റ് ചൊവ്വാഴ്ച സുപ്രീംകോടതി റദ്ദാക്കി. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്ന് കാണിച്ച് 2014ല്‍ വ്യാജ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചതിനാണ് ക്ലീന്‍ ചിറ്റ് റദ്ദുചെയ്തത്.

ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ച ഫഡ്നാവിസിന് ക്ലീന്‍ ചിറ്റ് നല്‍കുന്നത്, നിയമത്തിനെതിരാണെന്ന് കാണിച്ച് വിധി പറഞ്ഞത്. സതീഷ് യുകെ എന്നിവരുടെ അപേക്ഷയിലാണ് വിധി പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →