അഗർത്തല സെപ്റ്റംബർ 27: ബിഷ്രാംഗഞ്ച് പ്രദേശത്തിന് സമീപം മാക്സ് വാനുമായി ബസ്സ കൂട്ടിയിടിച്ച് ആറ് യാത്രക്കാർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റവരെ അഗർത്തല സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബിഷ്രാംഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള ചെസ്രിമൈൽ പ്രദേശത്താണ് സംഭവം. ബിജെപിയുടെ യുവ മോർച്ച പ്രവർത്തകരുമായി ബിഷാല്‍ഗാര്‍ഹില്‍ നിന്നും സോനമുരയിലേക്ക് പോവുകയായിരുന്ന ബസ്, അഗർത്തല-സബ്രൂം ദേശീയപാതയിലെ വളവിൽ എതിർദിശയിൽ നിന്ന് വരുന്ന മാക്സ് വാനിൽ ഇടിക്കുകയായിരുന്നു .
നാല് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർ ആശുപത്രിയിൽ എത്തിയതിന്ശേഷം മരിച്ചു . ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ്മ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച്, അവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു .

