സൂര്യപേട്ട് സെപ്റ്റംബര്‍ 26: തെലങ്കാനയില്‍ സ്വകാര്യ ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 യാത്രക്കാര്‍ക്ക് പരിക്ക്, നാല് പേര്‍ ഗുരുതരാവസ്ഥയിലാണ്. ജില്ലയിലെ ദുരാജ്പള്ളിയിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്നും ഹൈദരാബാദിലേക്ക് 45 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സൂര്യപേട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ളവരെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി.
ബസ് കുഴിയിലേക്ക് വീണ് 20 യാത്രക്കാര്‍ക്ക് പരിക്ക്
