ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: 11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ് നല്‍കാന്‍ തീരുമാനിച്ചതായി ബുധനാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റെയില്‍വേയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചതിന് പ്രതിഫലമായിട്ടാണ് ബോണസ് നല്‍കാന്‍ തീരുമാനിച്ചത്. ഈ നടപടി സംസ്ഥാന ഖജനാവില്‍ 224 കോടി രൂപയുടെ പ്രത്യാഘാതമുണ്ടാക്കുമെന്ന് വാര്‍ത്താ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവദേക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ആറുവര്‍ഷമായി മോദി സര്‍ക്കാര്‍ റെയില്‍വേ തൊഴിലാളികള്‍ക്ക് സ്ഥിരമായി ബോണസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.