കാബൂള്‍ സെപ്റ്റംബര്‍ 17: അഫ്ഗാനിസ്ഥാനിലെ പര്‍വാനിലുണ്ടായ സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനി ചൊവ്വാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടയിലായിരുന്നു സ്ഫോടനം.
പ്രസിഡന്‍റിന്‍റെ കാര്യാലയത്തിന് പുറത്ത് മോട്ടോര്‍ സൈക്കിളില്‍ സ്റ്റിക്കി ബോംബ് പൊട്ടിത്തെറിക്കുകയാണ് സംഭവച്ചിത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രസിഡന്‍റ് അഷ്റഫ് ഖാനിയും ഒപ്പമുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി അമ്റുല്ല സ്വാലിഹും സുരക്ഷിതരാണ്. മുന്‍ കരുതല്‍ നടപടികള്‍ക്കായി സുരക്ഷാ സേന പ്രദേശം വളഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഇത് വരെ ഏറ്റെടുത്തിട്ടില്ല.

