ന്യൂഡല്‍ഹി സെപ്റ്റംബര്‍ 13: ഭോപ്പാല്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഭോപ്പാലിലെ കത്ലാപുരയില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. മരിച്ചവരുടെ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു-മോദി ട്വീറ്റ് ചെയ്തു.
പരസ്പരം കെട്ടിയ രണ്ട് ബോട്ടുകളിലായി 19 പേരാണ് അപകടത്തില്‍പ്പെട്ടത്. ഗണേശനിമജ്ഞനത്തിനിടയിലാണ് സംഭവം. മധ്യപ്രദേശിലെ കത്ലാപുരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

