ന്യൂഡല്‍ഹി സെപ്റ്റംബര്‍ 5: മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച തള്ളി. ഐഎന്‍എക്സ് മീഡിയ കള്ളപ്പണ കേസിലാണ് ചിദംബരത്തിനെ ഇഡി കസ്റ്റഡിയിലെടുത്തത്.
ചിദംബരത്തിന്‍റെ ഹര്‍ജി തള്ളുകയാണെന്ന് ജസ്റ്റ്സി ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് പറഞ്ഞത്. പ്രാഥമികഘട്ടത്തില്‍ തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍, അത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് ബഞ്ച് വ്യക്തമാക്കി. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. കസ്റ്റഡി കാലാവധി ഇന്ന് തീരുകയാണ്.

