ന്യൂഡല്‍ഹി സെപ്റ്റംബര്‍ 5: 2018ലെ അദ്ധ്യാപകര്‍ക്കായുള്ള ദേശീയ അവാര്‍ഡുകള്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് സമ്മാനിച്ചു. അദ്ധ്യാപകദിനമായ, വ്യാഴാഴ്ച നടന്ന പരിപാടിയിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. യുവതലമുറയ്ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കി നല്ലൊരു രാജ്യത്തെ വികസിപ്പിക്കുന്നതില്‍ അദ്ധ്യാപകരുടെ സംഭാവനകള്‍ അതിരില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
അറിവുകള്‍ നല്‍കി, അവരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച് അവരെ പ്രചോദിപ്പിക്കുന്നു. വിഗ്യന്‍ ഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. തന്നെ പഠിപ്പിച്ച ഗുരുക്കന്മാരെയും കോവിന്ദ് അനുസ്മരിച്ചു, അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെയാണ് താന്‍ ഇന്ന് കാണുന്ന നിലയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ എസ് രാധാകൃഷ്ണന് ആദരാജ്ഞലികളും നേര്‍ന്നു. ഒപ്പം എല്ലാ അദ്ധ്യാപകര്‍ക്കും ആശംസകളും നേര്‍ന്ന് പ്രസിഡന്‍റ്. അവാര്‍ഡിന് അര്‍ഹരായവരെയും കോവിന്ദ് അഭിനന്ദിച്ചു.