മീററ്റ് സെപ്റ്റംബര്‍ 5: ഉത്തര്‍പ്രദേശിലെ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായുണ്ടായ നാല് ഏറ്റുമുട്ടലില്‍ അഞ്ച് കുറ്റവാളികള്‍ക്ക് പരിക്കേറ്റു. പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി മീററ്റ് പോലീസുമായുണ്ടായ 50 ഓളം ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയും, 51 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുതിര്‍ന്ന പോലീസ് മേധാവി അജയ് സഹാനിയാണ് ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ദില്‍ഷാദ് എന്നയാളെ പത്തന്‍പുരയില്‍ നിന്നാണ് പിടികൂടിയത്, വ്യാജ കറന്‍സി തുടങ്ങിയ നിരവധി കേസുകളില്‍ പിടികിട്ടാപുള്ളിയാണ് ഇയാള്‍. അനിസ്, ഇര്‍ഫാന്‍, എന്നിവരെ നൗചാണ്ടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സര്‍ടാജും പ്രവീണും നിരവധി കേസുകളില്‍ പ്രതികളാണ്.