കോണ്‍ഗ്രസ്സ് നേതാവ് ശിവകുമാറിന്‍റെ അറസ്റ്റ്; കര്‍ണാടകയില്‍ വ്യാപക പ്രക്ഷോഭം

ബംഗളൂരു സെപ്റ്റംബര്‍ 4: മുന്‍ കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണകേസിലാണ് അറസ്റ്റ്. ഇത് സംബന്ധിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. ബംഗളൂരുവിലും രാമനങ്കരയിലുമുള്ള ജില്ലകളില്‍ നിന്ന് ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമികള്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലെറിഞ്ഞു. 15 ഓളം ബസ്സുകള്‍ നശിച്ചു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ശിവകുമാറിന്‍റെ അനുയായികളുമാണ് ആക്രമത്തിന് നേതൃത്വം നല്‍കുന്നത്. അറസ്റ്റിന് കാരണം ബിജെപിയാണ് കാരണമെന്ന് കാണിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നിരവധി ആക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശിവകുമാറിനെ അറസ്റ്റ് ചെയ്തത് വേദനാജനകമാണെന്നും ബിജെപിയുടെ രാഷ്ട്രീയപകയുടെ ഇരയാണ് ശിവകുമാറെന്നും മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ പ്രസിഡന്‍റുമായ ദേവഗൗഡ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →