ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 3: ഡല്‍ഹിയില്‍ സീലംപൂരില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വീട് തകര്‍ന്നുവീണു എന്ന് ഫോണ്‍ സന്ദേശം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേന സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ്, ഡിഡിഎംഎ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മോനി (21), മുഹമ്മദ് യാസീന്‍ (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →