യാങ്കോണ്‍ സെപ്റ്റംബര്‍ 2: മ്യാന്‍മറിലുണ്ടായ ഭൂചനത്തില്‍ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. അത്യാഹിതങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ചയുണ്ടായ ഭൂചലനം 6.0 വ്യാപ്തി രേഖപ്പെടുത്തി.
ഷെബോ പട്ടണത്തിലുണ്ടായ ഭൂചലനത്തില്‍ ഒരു ക്ഷേത്രം, സര്‍ക്കാര്‍ കോളേജ്, കെട്ടിടങ്ങള്‍ എന്നിവ നശിച്ചു. എന്നാല്‍ യെ യു പട്ടണത്തില്‍ മൂന്ന് ദേവാലയങ്ങള്‍ നശിച്ചു. ഖിന്‍ യു പട്ടണത്തില്‍ 35 ക്ഷേത്രങ്ങള്‍, 11 ആശ്രമങ്ങള്‍, 8 സ്കൂളുകള്‍, ഒരു മുസ്ലീം പള്ളി, വില്ലേജ് ഓഫീസ്, 5 വീടുകള്‍ എന്നിവ നശിച്ചു.
ഭൂചലനത്തില്‍ സമീപപ്രദേശത്തുള്ള ഡാമുകള്‍ക്കൊന്നും കുഴപ്പമില്ലെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കി.