മോദിക്കൊപ്പം ചന്ദ്രയാന്‍ -2 ഉപരിതലതലത്തില്‍ ഇറങ്ങുന്നത് കാണാന്‍ 60 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലഖ്നൗ പെണ്‍കുട്ടിയും

ലഖ്നൗ ആഗസ്റ്റ് 31: ഡല്‍ഹി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രാശി വര്‍മ്മയ്ക്കാണ് മോദിക്കൊപ്പം ചന്ദ്രയാന്‍-2 ഇറങ്ങുന്നത് കാണാന്‍ അവസരം ലഭിച്ചത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് വെച്ച് മോദിക്കൊപ്പം ചന്ദ്രയാന്‍-2 ചന്ദ്രന്‍റെ, ഉപരിതലത്തില്‍ ഇറങ്ങുന്നത് കാണാന്‍ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിച്ചത്.

രാഷിയും മറ്റൊരു 8-ാം വിദ്യാര്‍ത്ഥിനിയുമാണ് പലതവണത്തെ ഓണ്‍ലൈന്‍ സയന്‍സ് ക്വിസിന്ശേഷം താത്കാലിക ലിസ്റ്റില്‍ കടന്നത്. 10 മിനിറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍ക്കാണ് കുട്ടികള്‍ ഉത്തരം കണ്ടെത്തേണ്ടത്. 60 കുട്ടികളാണ് ഇതില്‍ നിന്നും തെരഞ്ഞെടുത്തത്. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. സെപ്റ്റംബര്‍ 7ന് 01.55 മണിക്കാണ് ചന്ദ്രയാന്‍-2 ഉപരിതലത്തില്‍ പ്രവേശിക്കുക.

വലുതാകുമ്പോള്‍ ഐഎസ് ഓഫീസര്‍ ആകണമെന്നാണ് ആഗ്രഹമെന്നും, അവസരം കിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിക്കണമെന്നും രാഷി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷിക്കൊപ്പം ഒഡീഷ, ജാര്‍ഖണ്ഡ്, മേഖാലയ എന്നിവിടങ്ങളില്‍ നിന്നുമുള്ള മൂന്ന് കുട്ടികള്‍ക്കും അവസരം ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →