യുഎസ്സില്‍ ഫുട്ബോള്‍ കളിക്ക് ശേഷമുണ്ടായ വെടിവെയ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു

മോസ്കോ ആഗസ്റ്റ് 31: യുഎസ്സിലെ അലബാമയില്‍ ഫുട്ബോള്‍ കളിക്ക് ശേഷമുണ്ടായ വെടിവെയ്പില്‍ കുട്ടികളടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് വെടിവെയ്പ് നടന്നത്. ചിലര്‍ പറയുന്നത് അനുസരിച്ച് ആറ്പേര്‍ക്ക് കളിക്ക് ശേഷം വെടിയേറ്റു. നാല് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

15-18നും ഇടയ്ക്ക് പ്രായത്തിലുള്ളവരാണ് സംഭവത്തില്‍ ഇരയായത്. അവരുടെ ആരോഗ്യഅവസ്ഥ ഇത് വരെ ഉറപ്പിച്ചിട്ടില്ല. ഫുട്ബോള്‍ കളിക്കിടയില്‍ ഇങ്ങനെ നടന്നത് തീര്‍ത്തും വിഷമകരമാണെന്നും കളി നല്ല രീതിയില്‍ നടക്കുകയായിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പോലീസ് കുറ്റവാളികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →