കൊല്‍ക്കത്ത ആഗസ്റ്റ് 31: ഖാദിയ സാതി സ്കീമിലൂടെ ബംഗാളിലെ 8.59 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച പറഞ്ഞു. സംസ്ഥാനത്തിലെ 90% (8.59 കോടി) പേര്‍ക്ക് സ്കീം വഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് മമത ട്വീറ്റ് ചെയ്തു.
2016ലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനായി ദ ഖാദിയ സാതി സ്കീം ആരംഭിച്ചത്. റേഷന്‍ കാര്‍ഡ് വിതരണത്തിനായി ബംഗാള്‍ സര്‍ക്കാര്‍ സെപ്റ്റംബര്‍ 9 മുതല്‍ 26 വരെ സംസ്ഥാനത്ത് ക്യാമ്പുകള്‍ നടത്തും. ഇപ്പോഴും ഖാദിയ സാതി സ്കീമിലൂടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്കാണ് കാര്‍ഡ് നല്‍കുക.