അസം അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; 19 ലക്ഷം അപേക്ഷരെ ഒഴിവാക്കി

ഗുവാഹത്തി ആഗസ്റ്റ് 31: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എന്‍ആര്‍സി) അന്തിമ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേരെ പുറത്താക്കി. 3.30 കോടി അപേക്ഷകളില്‍ നിന്ന് 3.11 കോടി പേര്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 3,11,21,004 പേര്‍ അന്തിമ പൗരത്വത്തിന് യോഗ്യത നേടിയെന്ന് എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീക് ഹജീല പത്രപ്രസ്താവനയില്‍ വ്യക്തമാക്കി.

68,37,660 അപേക്ഷകളിലൂടെ 3,30,27,661 അംഗങ്ങളാണ് അപേക്ഷിച്ചത്. ഇതില്‍ പ്രതിഷേധമുള്ളവര്‍ക്ക് വിദേശനീതിന്യായ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും സംസ്ഥാന കോര്‍ഡിനേറ്റര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →