ബംഗാളിന് മോശം പേര് നല്‍കാന്‍ ആരെയും അനുവദിക്കില്ല; മമത

മമത ബാനര്‍ജി

കൊല്‍ക്കത്ത ആഗസ്റ്റ് 31: ബംഗാളിന് മോശം പേര് നല്‍കാനായി ആരെയും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ മുന്നോട്ട് തന്നെ പോകും. ഇന്നലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. വൈദ്യുതി നിരക്കില്‍ 25% ആനുകൂല്യം അനുവദിക്കും. അവര്‍ കൂട്ടിച്ചേര്‍ത്തു.

പൂജ കമ്മിറ്റികള്‍ക്കായി 10,000 രൂപയ്ക്ക് പകരം 25,000 രൂപയുടെ സഹായം അനുവദിക്കുമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പൂജകള്‍ക്കായി 5,000 രൂപയുടെ സഹായവും ലഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ മുഹറവും ദുര്‍ഗ്ഗപൂജയും ഒരേ ദിവസം വന്നിട്ടുണ്ട്. രണ്ടും സമാധാനപരമായി ആഘോഷിച്ചു.

ബംഗാളില്‍ നൂറ്റാണ്ടുകളായി ദുര്‍ഗ്ഗ പൂജ നടക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും പൂജകളുടെ എണ്ണവും കൂടുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 11നാണ് പൂജ. ബാനര്‍ജി പറഞ്ഞു.

Share
അഭിപ്രായം എഴുതാം