റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ ബസ്സപകടത്തില്‍ 24 പേര്‍ മരിച്ചു

August 31, 2019 - 10:31 am

ഇസ്ലാമാബാദ് ആഗസ്റ്റ് 31: പാകിസ്ഥാനില്‍ കൊഹിസ്ഥാന്‍ ജില്ലയിലുണ്ടായ ബസ്സപകടത്തില്‍ 24 പേരോളം മരിച്ചു. 35 യാത്രാക്കാരുമായി പോയ ബസ്സ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പെട്ട എല്ലാവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്.

തിരച്ചില്‍ ഇപ്പോഴും നടക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇരുട്ട് രക്ഷാപ്രവര്‍ത്തനത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *