മസ്തിഷ്കമരണം സംഭവിച്ച സ്ത്രീയുടെ അവയവങ്ങള്‍ ദാനം ചെയ്തു; മൂന്ന് ജീവനുകള്‍ രക്ഷിച്ചു

ഔറംഗബാദ് ആഗസ്റ്റ് 29: മസ്തിഷ്കമരണം സംഭവിച്ച 40 വയസ്സുകാരിയിലൂടെ മൂന്ന് പേര്‍ പുതിയ ജീവിതത്തിലേക്ക്. യുവതിയുടെ മൂന്ന് പ്രധാന അവയവങ്ങളാണ് ദാനം ചെയ്തത്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ ആഗസ്റ്റ് 23നാണ് ഇരുവര്‍ക്കും അപകടം സംഭവിക്കുന്നത്. ഭര്‍ത്താവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലച്ചോറില്‍ ഗുരുതര പരിക്കേറ്റ യുവതിക്ക് പിന്നീട് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിക്കുകയായിരുന്നു. യുവതിയുടെ 19 വയസ്സുള്ള മകളോട് ആശുപത്രി അധികൃതര്‍ അവയവദാനത്തിനെപ്പറ്റി സംസാരിച്ചു. മകള്‍ സമ്മതം അറിയിച്ചു.

മഹാരാഷ്ട്രയിലെ പിന്നോക്കപ്രദേശമായ മരത്വാഡ, അവയവദാനത്തില്‍ മുമ്പിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി 104 പേര്‍ക്കാണ് പുതിയ ജീവിതം ലഭിച്ചത്. ഔറംദബാദിലെ 25-ാമത്തെ അവയവദാന കേസാണ്. 2019ലെ മൂന്നാമത്തെയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →