ന്യൂഡല്‍ഹി ആഗസ്റ്റ് 27: റിസര്‍വ്വ് ബാങ്കില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിലേക്ക് കരുതിവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും സ്വയം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണിതെന്നും ചൊവ്വാഴ്ച രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും സ്വയം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് ചിന്തിക്കുകയാണെന്ന് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. വെടിയുണ്ടയേറ്റ് ഉണ്ടായ മുറിവില്‍ വെയ്ക്കാനായി, മരുന്ന് കടയില്‍ നിന്ന് ബാഡേജ് മോഷ്ടിക്കുന്നപോലെയാണെന്ന് രാഹുല്‍ പ്രതികരിച്ചു. ആര്‍ബിഐ കൊള്ളയടിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018-19 സാമ്പത്തികവര്‍ഷത്തേക്കായി അധികമുള്ള 1,23,414 കോടി രൂപ കേന്ദ്രസര്‍ക്കാരിലേക്ക് മാറ്റാനായി തിങ്കളാഴ്ച ആര്‍ബിഐ തീരുമാനിച്ചു. ബഡ്ജറ്റ് കണക്കുകൂട്ടലില്‍ 1.76 ലക്ഷം കോടി രൂപയുടെ കുറവ് തികഞ്ഞ യാദൃച്ഛികമാണെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
മോദി, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയിലെ, ‘ആര്‍’ (ഞ) ശേഖരിക്കുകയെന്നതിന് പകരം കൊള്ളയടിക്കുകയെന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്വ് ബാങ്കിന്‍റെ വിശ്വസ്യത ബിജെപി തകര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.