ക്വലാലംപൂര്‍ ആഗസ്റ്റ് 26: ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 519 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മുഹ്ദിന്‍ യാസിന്‍ തിങ്കളാഴ്ച പറഞ്ഞു. അറസ്റ്റിലായവരില്‍ വിദേശികളും മലേഷ്യന്‍ സ്വദേശികളുമുണ്ട്.
ഭീകരാക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. അവര്‍ നാടിന് ഭീഷണിയാണെന്നും അധികൃതര്‍ പറഞ്ഞു. നിയമപ്രകാരം എന്‍ഫോഴ്സ്മെന്‍റ് അവരെ തടവില്‍ വെയ്ക്കും. പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തവരില്‍ ചിലരെയൊക്കെ കുറ്റക്കാരെന്ന് സ്ഥാപിച്ചിട്ടുണ്ട്. യാസിന്‍ വ്യക്തമാക്കി.