മൈസൂര്‍ ആഗസ്റ്റ് 24: പ്രസിദ്ധമായ മൈസൂര്‍ ദസറ ആഘോഷത്തിന്‍റെ ഭാഗമായി ഉത്സവത്തില്‍ പങ്കെടുക്കുന്ന 14 ആനകള്‍കള്‍ക്കും 28 മേല്‍നോട്ടക്കാര്‍ക്കും 68 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം.
ആനകള്‍ക്ക് 40 ലക്ഷവും ഒന്നാം പാപ്പാന്മാര്‍ക്കും രണ്ടാം പാപ്പാന്മാര്‍ക്കും ഒരു ലക്ഷം രൂപ വീതവും ഇന്‍ഷ്വറന്‍സ് തുക. ആനകള്‍ക്ക് 44,840 രൂപയും പാപ്പാന്മാര്‍ക്ക് 720 രൂപ വീതവും ജില്ലാ ഭരണകൂടം ഇന്‍ഷ്വറന്‍സ് വരി അടച്ചു.
ആഗസ്റ്റ് 22 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുക. ഒക്ടോബര്‍ 8ന് ഉത്സവം അവസാനിക്കുന്നതോടെ ആനകള്‍ തിരിച്ച് കാടുകളിലേക്ക് പോകും. പ്രതികൂല സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം മൂന്ന് ദിവസത്തിനകം തീര്‍പ്പ് ഉണ്ടാകണം.