നേപ്പാള്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ച് ഡോ ജയ്ശങ്കര്‍

കാഠ്മണ്ഡു ആഗസ്റ്റ് 22: വിദേശകാര്യമന്ത്രി ഡോ ജയ്ശങ്കര്‍ നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയെ വ്യാഴാഴ്ച സന്ദര്‍ശിച്ചു. ഇന്ത്യ-നേപ്പാള്‍ ജോയിന്‍റ് കമ്മീഷന്‍റെ അഞ്ചാമത്തെ യോഗത്തില്‍ പങ്കെടുക്കാനായിട്ട് ജയ്ശങ്കര്‍ ബുധനാഴ്ച നേപ്പാളിലെത്തി.

ഇന്ത്യ-നേപ്പാള്‍ നയതന്ത്രപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാറും ജയ്ശങ്കറുമായിട്ട് കൂടിക്കാഴ്ച നടത്തും. നേപ്പാളിലെ തെറായി പ്രദേശത്ത് റോഡ് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ചെക്ക് കൈമാറ്റം ചെയ്യുന്നതിനും സാക്ഷ്യം വഹിക്കും.

ജൂണ്‍ 1987ലാണ് ഇന്ത്യ-നേപ്പാള്‍ ജോയിന്‍റ് കമ്മീഷന്‍ സ്ഥാപിച്ചത്. യോഗങ്ങള്‍ ഇടവിട്ട് ഇന്ത്യയിലും നേപ്പാളിലുമായാണ് നടത്തുന്നത്. 2016 ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് അവസാന യോഗം നടത്തിയത്.

Share
അഭിപ്രായം എഴുതാം