ന്യൂഡല്‍ഹി ആഗസ്റ്റ് 22: മുന്‍ധനകാര്യമന്ത്രി പി ചിദംബരത്തിനെ ബുധനാഴ്ച രാത്രിയില്‍ ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. ജോര്‍ബാഗിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്ന് സിബിഐ സംഘം രാത്രിയോടെയാണ് കേന്ദ്രമന്ത്രിയെ കസ്റ്റ്ഡിയിലെടുത്തത്. ചിദംബരത്തിന്‍റെ വസതിക്ക് ചുറ്റും വന്‍ജനാവലിയാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നേതാവിനെ പിന്തുണച്ച് അവിടെയെത്തയിരുന്നു.
ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് ചിദംബരത്തിനെ കൊണ്ടുപോയി. താന്‍ നിയമത്തിന് മുന്നില്‍നിന്ന് ഒളിച്ചോടില്ലെന്ന് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ചിദംബരം പറഞ്ഞിരുന്നു. തന്‍റെ അഭിഭാഷകരോടൊപ്പം നിയമത്തില്‍ നിന്ന് സുരക്ഷനേടാനായി ശ്രമിക്കുകയായിരുന്നു.
എഐസിസി ആസ്ഥാനത്തെത്തിയെങ്കിലും ചിദംബരത്തിനെ കാണാനായില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് അറസ്റ്റ് നടത്തിയത്.

