യോഗി മന്ത്രിസഭ വിപുലീകരണം ബുധനാഴ്ച; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

രാജേഷ് അഗര്‍വാള്‍, അനുപമ ജയ്സ്വാള്‍

ലഖ്നൗ ആഗസ്റ്റ് 20: യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭ വിപുലീകരണം ബൂധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഞായറാഴ്ച രാത്രിയോടെ വിപുലീകരണം മാറ്റിയത്.

ഉത്തര്‍പ്രദേശ് മന്ത്രിസഭയിലുള്‍പ്പെട്ട ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍, വിദ്യാഭ്യാസമന്ത്രി അനുപമ ജയ്സ്വാള്‍ എന്നിവര്‍ രാജിവെച്ചു.

യോഗി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ബുധനാഴ്ച രാജ്ഭവനില്‍ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അശോക് കഠാരിയ, വിദ്യാസാഗര്‍, ഉദയ്ഭന്‍ സിങ്ങ്, കപില്‍ ദേവ് അഗര്‍വാള്‍, വിജയ് ബഹാദൂര്‍, അനില്‍ ശര്‍മ്മ, പങ്കജ് സിങ്ങ്, സജ്ഞീവ് രാജ, നീലിമ ഖാഠിയാര്‍, ദാല്‍ ബഹദൂര്‍ ഖോറി, ആഷിഷ് പട്ടേല്‍, മഹേന്ദ്ര സിങ്, സുരേഷ് റാന, അനില്‍ രാജ്ബര്‍, ഉപേന്ദ്ര തിവാരി എന്നിവരാകും മന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍. ആര്‍എസ്എസ്-ബിജെപി സഹകരണ കമ്മിറ്റിയുടെ യോഗത്തിന് ശേഷം ഇന്ന് വൈകുന്നേരം അന്തിമ തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയില്‍ 43 മന്ത്രിമാരുണ്ട്.

ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ് ഞായറാഴ്ച രാജിവെച്ചിരുന്നു. ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍ തന്‍റെ അസുഖം സംബന്ധിച്ചാണ് രാജിവെയ്ക്കുന്നതെന്ന് പറഞ്ഞു.

Share
അഭിപ്രായം എഴുതാം