കൊല്‍ക്കത്ത ആഗസ്റ്റ് 5: കേന്ദ്ര സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം ബംഗാളില്‍ മാതൃമരണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. 113ല്‍ നിന്ന് 101 ആയി കുറഞ്ഞു. ആരോഗ്യസംരക്ഷണ പദ്ധതികളും അവബോധ പരിപാടികളും ബംഗാളില്‍ നടത്തിയതിന്‍റെ ഫലമായാണ് മരണ നിരക്ക് കുറഞ്ഞത്. സംസ്ഥാനത്ത് അംഗന്‍വാടികള്‍, മാതൃ-ശിശു കേന്ദ്രങ്ങള്‍ എന്നീ പദ്ധതികള്‍ മെച്ചപ്പെടുത്തും.
കന്യാശ്രീ, രൂപശ്രീ തുടങ്ങിയ സ്ത്രീശാക്തീകരണ പദ്ധതികളും ഇതിന് ഏറെ സഹായകരമായിട്ടുണ്ട്. സംസ്ഥാനത്ത് മാതൃമരണ നിരക്ക് 100ല്‍ താഴെ പോകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.