ഗാങ്ടോക് ജൂലൈ 23: അനേകം ഔഷധസസ്യങ്ങളുടെ കലവറയാണ് ഹിമാലയ. അതില്‍ ചിലതൊക്കെ കറ്റാര്‍വാഴ പോലെയുള്ള ഔഷധസസ്യങ്ങലും മറ്റ് ചിലത് ദിവസേന ഉപയോഗിക്കാവുന്നതുമാണ്. തേയില ചെടികളും ഇക്കൂട്ടത്തിലുണ്ട്. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന വിവിധ തരത്തിലുള്ള തേയിലകള്‍, അതിന്‍റെ പ്രയോജനമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. തേയില ഉല്‍പാദനത്തില്‍ 9 വര്‍ഷത്തെ അനുഭവജ്ഞാനമുള്ള സൗമന്‍ പോള്‍ പറയുന്നു.
ആദ്യത്തെ ഡാര്‍ജിലിംഗ് തേയില, ഇളം സ്വര്‍ണ്ണത്തില്‍ നം കുളിര്‍പ്പിക്കുന്ന ഗന്ധവുമായുള്ളത്. രണ്ടാമത്തേത് പഴത്തിന്‍റെ മണമുള്ളത്. കൂടുതല്‍ പേര്‍ക്കും ഇഷ്ടം രണ്ടാമത്തേതാണ്. ആദ്യത്തേതിന് ഇന്ത്യന്‍ വിപണിയില്‍ വില കൂടുതലാണ്. ഒരു കിലോഗ്രാമിന് 50-60 ആയിരം ഇന്ത്യന്‍ കറന്‍സിയാണ് അതിന്‍റെ വില.