ന്യൂഡല്‍ഹി ജൂലൈ 23: യുഎസിന് മുന്‍പിലോ മറ്റ് ഏതെങ്കിലും അന്താരാഷ്ട്ര ശക്തികള്‍ക്ക് മുന്നിലോ ഇന്ത്യയ്ക്ക് തല കുനിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് അദിര്‍ രഞ്ചന്‍ ചൗധരി ചൊവ്വാഴ്ച ലോക്സഭയില്‍ പറഞ്ഞു. കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനുമായി മധ്യസ്ഥത വഹിക്കാന്‍ ട്രംപിനോട് മോദി ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ അവകാശവാദത്തെ തുടര്‍ന്നാണ് പ്രശ്നം ഉയര്‍ന്നത്.
ലോക്സഭ, ആ ദിവസത്തെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ചൗധരിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി അതിനെപ്പറ്റി പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയം ഗൗരവമുള്ളതാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സഭയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം അംഗങ്ങള്‍ക്ക് അതിനെപ്പറ്റി ആരംഭിക്കാന്‍ അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങള്‍ക്ക് പ്രശ്നത്തെ സംബന്ധിച്ച് ഉത്കണ്ഠയുണ്ടെങ്കില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്ശേഷം 12 മണിക്ക് ഉന്നയിക്കാമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. അംഗങ്ങളുടെ സംശയത്തിന് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ പ്രതികരിക്കും.