ന്യൂഡല്‍ഹി ജൂലൈ 18: ലോക്സഭയില്‍ വ്യാഴാഴ്ച എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്. പാര്‍ലമെന്‍റിന്‍റെ അധികാരത്തില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നുവെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. കോണ്‍ഗ്രസ്സ് നേതാവ് അദിര്‍ രഞ്ചന്‍ ചൗധരി എഫ്ആര്‍ഡിഐ ബില്‍ 2019നെ എതിര്‍ത്തു.
സര്‍ക്കാര്‍ ഈ വര്‍ഷം രണ്ട് എഫ്ആര്‍ഡിഐ ബില്‍ കൊണ്ടുവന്നു. എഫ്ആര്‍ഡിഐ ബില്‍ 2019ല്‍ 18 നിയമങ്ങള്‍ കേന്ദ്രബഡ്ജറ്റുമായും ബന്ധപ്പെട്ടതാണ്. ആദായമായിട്ട് ബന്ധപ്പെട്ടതല്ല. ബില്‍ പാസാകുമ്പോള്‍ ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രന്‍ ഉയര്‍ത്തിയ പ്രതിഷേധം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു.