ടോക്കിയോ ജൂലൈ 18: ജപ്പാനിലെ യോട്ടോ സിറ്റിയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 13 പേരോളം കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ആനിമേഷന്‍ സ്റ്റുഡിയോവില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ച 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടുത്തത്തില്‍ പൊള്ളലേറ്റ് ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവസമയത്ത് 70 ഓളം പേര്‍ അവിടെ ജോലി ചെയ്യുതുവെന്നാണ് കരുതുന്നത്. പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ കേട്ടെന്നും കെട്ടിടത്തിനു മുകളിലൂടെ കറുത്ത പുക ഉയരുന്നത് കണ്ടെന്നും സമീപവാസികള്‍ പോലീസിനോട് പറഞ്ഞു.
1981ല്‍ സ്ഥാപിതമായ യൂജി സിറ്റി അടിസ്ഥാനമായ ആനിമേഷന്‍ സ്റ്റുഡിയോവില്‍ നിരവധി ആനിമേഷന്‍ വീഡിയോസ് നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്തമായ ആനിമേഷന്‍ സീരിയല്‍ ‘കെ-ഓണ്‍’ തുടങ്ങി നിരവധി സീരീസ് ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.