റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് റാവുസഹേബ് ധന്‍വേ

July 17, 2019 - 11:33 am

ഔറംഗബാദ് ജൂലൈ 17: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അമിത് ഷായ്ക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസിനും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സംസ്ഥാന മുന്‍ ബിജെപി പ്രസിഡന്‍റ് റാവുസഹേബ് ധന്‍വേ. സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റായി അഞ്ച് വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിനാണ് നന്ദി പറഞ്ഞത്.

സംസ്ഥാന റവന്യൂമന്ത്രി ചന്ദ്രകാന്ത് പാട്ടിലാണ് ധന്‍വേയ്ക്ക് പകരം നിയമിക്കുക. സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ പാര്‍ട്ടിയെ ഒന്നാമതെത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്ന് ധന്‍വേ ചൊവ്വാഴ്ട പറഞ്ഞു.

എന്‍ഡിഎ മന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചതിന് ശേഷം 2015 ജനുവരി 6നാണ് അമിത് ഷാ ധാന്‍വേയെ പ്രസിഡന്‍റായി നിയമിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന്ശേഷം മന്ത്രിസഭയിലുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച രാജി വെച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *