ന്യൂഡല്‍ഹി ജൂലൈ 13: സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരം വൃത്തിയാക്കി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി എംപി ഹേമ മാലിനി തുടങ്ങിയവര്‍. രണ്ട് ദിവസം നീണ്ട് നില്ക്കുന്ന പരിപാടി സ്പീക്കറാണ് ആരംഭിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന്, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാത്മ ഗാന്ധി വിഭാവന ചെയ്തപോലെ ‘ശുചിത്വം പാലിക്കുക’ എന്ന സന്ദേശം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛ്ഭാരത് പരിപാടി തുടക്കമിട്ടത്.
പാര്‍ലമെന്റ് പരിസരത്ത് ഇത്തരത്തിലൊരു ഉദ്യമം ആദ്യമാണെന്നും അത് സംഘടിപ്പിച്ച സ്പീക്കറിനെ അഭിനന്ദിക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ശുചിത്വം പാലിക്കുമെന്ന് സ്പീക്കറടക്കം മറ്റ് നേതാക്കളും പ്രതിജ്ഞ ചെയ്തു.
മധുര എംപി ഹേമ മാലിനി, ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപി നുസ്രത്ത് ജഹാന് എന്നിവരും പങ്കെടുത്തു.

