ന്യൂഡല്‍ഹി ജൂലൈ 13: സ്പീക്കറിനെ തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി അഞ്ച് കര്‍ണാടക എംഎല്‍എമാര്‍ കൂടി ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. സുധാകര്‍, റോഷന്‍ ബെയ്ഗ്, നാഗരാജ്, മുനിരത്ന, ആനന്ദ്സിങ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മുന്‍പ് പരാതി സമര്‍പ്പിച്ച എംഎല്‍എമാരുടെയൊപ്പം ജൂലൈ 16 ചൊവ്വാഴ്ച, കോടതി അവരുടെ പരാതി കേള്‍ക്കും.
നിയമസഭ സ്പീക്കര്‍ അവരുടെ രാജി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അഞ്ച് എംഎല്‍എമാരും കോടതിയെ സമീപിച്ചത്. പത്ത് എംഎല്‍എമാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം ഇപ്പോള്‍ കടന്നുപോകുന്നത്. സ്പീക്കര്‍ ഇതുവരെ ആരുടെയും രാജി സ്വീകരിച്ചിട്ടില്ല.