രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉപരാഷ്ട്രപതി

മൈസൂര്‍ ജൂലൈ 13: സ്കൂള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള രാജ്യത്തിന്‍റെ വിദ്യാഭ്യാസ ഘടന അടിയന്തിരമായി നവീകരികണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ് നായിഡു ശനിയാഴ്ച പറഞ്ഞു. ഡോ എസ് രാധാകൃഷ്ണന്‍ ഓഡിറ്റോറിയത്തിന്‍റെ തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു നായിഡു. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനത്തിലാണ് 12 കോടി ചെലവഴിച്ച് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്.

പഠിക്കുന്നതും പഠിപ്പിക്കുന്നതും യാന്ത്രികമാകരുതെന്നും, ജീവിതത്തില്‍ നിന്നും ഉദാഹരണങ്ങള്‍ സഹിതം വേണം വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. വിദ്യാഭ്യാസ ദേശീയ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതികള്‍, അദ്ധ്യാപന രീതികള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയവ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിദ്യാഭ്യാസ ഘടന നിര്‍ണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാക്ഷരതയുള്ള, ജ്ഞാനബോധമുള്ള ഒരു സമൂഹത്തിനെ വാര്‍ത്തെടുക്കാന്‍ ഒരു ഗുരുവിന്‍റെ കടമ നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് ഒരു ഗുരുവെന്നാല്‍ മാര്‍ഗ്ഗദര്‍ശി, കൂട്ടുകാരന്‍, തത്ത്വജ്ഞാനിയൊക്കയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →