അഗര്‍ത്തല ജൂലൈ 6: രാജ്യത്തെ ഏറ്റവും മലിനമായ 36 നദികളുടെ പട്ടികയില്‍ ത്രിപുരയിലെ 4 നദികളും ഉള്‍പ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ നദി പുനരുജ്ജീവനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നദികള്‍ മലിനമാക്കുന്നത് തടയാനും ജലത്തിന്‍റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ‘വാട്ടര്‍മാന്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിങ് പറഞ്ഞു.
രണ്ട് ദിവസത്തെ ദേശീയ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുകയായിരുന്നു സിങ്ങ്, ത്രിപുര യൂണിവേഴ്സിറ്റിയിലെ അക്കാദമി അംഗങ്ങളോടും, പ്രവര്‍ത്തകരോടും, വിദ്യാര്‍ത്ഥികളോടും നദികളുടെ സുസ്ഥിര വികസനത്തിനുവേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാനും പറഞ്ഞു. പ്രതിവര്‍ഷം 2200 മിമി വര്‍ഷപാതം സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. രാജ്യത്തെ മറ്റ് പല സ്ഥലത്തും ഇത് അസാധാരണമാണ്.